പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
അമ്പലവയല്‍:മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് എസ്ഐ ഗിരീഷ് കുമാറിന്റെ ഭാര്യയും,അമ്പലവയല്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്നിരുന്നതുമായ ഗീത (45) യാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.ഫെബ്രുവരി 3 നായിരുന്നു ഗീതയ്ക്ക് പൊള്ളലേറ്റത്.മുറ്റത്ത് കിടന്നിരുന്ന കരിയില അടിച്ചുകൂട്ടി തീയിട്ടപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു.ആദ്യം ഇവരെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍