മൊബൈല്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുമായി വിദ്യാര്‍ത്ഥികള്‍
മീനങ്ങാടി:വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പ്രധാന പ്രശ്നം ഇവയെ എവിടെ ചാര്‍ജ് ചെയ്യണം എന്നതാണ്. ഈ പ്രശ്നത്തിന് മൊബൈല്‍ സോളാര്‍ ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷന് എന്ന പരിഹാരമാര്‍ഗ്ഗം അവതരിപ്പിക്കുകയാണ് മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍.ആവശ്യക്കാരനെ തേടിയെത്തുന്ന തരത്തിലാണ് ഈ ചാര്‍ജിങ് സ്റ്റേഷന് നിര്‍മ്മാണം.500 വോള്‍ട്ടിന്റെ സോളാര്‍ പാനലുകളാണ് ചാര്‍ജിംഗിനായി ഉപയോഗിക്കുന്നത്.ഇതില്‍ ബാറ്ററി സ്വാപ്പിംഗ് സംവിധാനവും അടങ്ങിയിരിക്കുന്നു.ഈ ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്ന് ഏത് തരത്തിലുള്ള ബാറ്ററിയും ചാര്‍ജ് ചെയ്യാനാകും.ജിപിടിസി മീനങാടിയുടെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം വര്‍ഷ ബാച്ചിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം 11 അംഗ സംഘം രൂപകല്‍പ്പന ചെയ്തതാണ് ഈ ചാര്‍ജിംഗ് സ്റ്റേഷന്.അലന് ബെന്നി,അഖില്‍ വര്‍ഗീസ്,അമല്‍ ജോസഫ്,ശ്രീരാഗ് രവീന്ദ്രന്,ആല്ബിന് ജോര്‍ജ്,അഖില്‍ സി.എസ്,അമല്‍ കൃഷ്ണന്,അജിത് തോമസ്,മുഹ്സിന,സ്നേഹ എ.ആര്,വിശാഖ് എം.എസ് എന്നിവര്‍ ചേര്‍ന്നാണ് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന് നിര്‍മ്മിച്ചത്.ഓള് കേരള പോളിടെക്നിക് കോളേജ് ടെക്നിക്കല്‍ എക്സിബിഷന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന് അവതരിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍