റസിഡന്‍ഷ്യല്‍ ക്യാമ്പിന് തുടക്കമായി
മീനങ്ങാടി:പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതുന്ന പട്ടികവര്‍ഗ വിദ്യാര്ത്ഥധികള്ക്കുള്ള 25 ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു.സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രമ്യാ രാഘവന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.ബി.സി അയ്യപ്പന്,പി.എ.അബ്ദുല്‍ നാസര്‍,ഷീബാ കൃഷ്ണന്, കെ.എം.നാരായണന്,വി.പി.അലി,ഡോ.ബാവ.കെ.പാലുകുന്ന്,കെ.അനില്‍കുമാര്‍,ടി.ജി.സജി, പി.ടി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.മാര്‍ഗനിര്‍ദേശ ശില്‍പ്പശാലയ്ക്ക് എം.കെ.രാജേന്ദ്രന്, ജിഷ്ണു രാജു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍