സ്വീകരണം നല്കി
പുല്‍പ്പള്ളി:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ കെട്ടുകാരി, വടിപ്പയറ്റ് എന്നി ഇനങ്ങളില്‍ സ്വര്‍ണ്ണ മെഡലും മറ്റിനങ്ങളില്‍ സമ്മാനങ്ങളും നേടിയ ടീമംഗങ്ങളെയും പരിശീലകരേയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണി പാമ്പനാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ പരിശീലകന് കുട്ടിക്കൃഷ്ണന് ഗുരുക്കളെ ആദരിച്ചു. ടൂര്‍ണ്ണമെന്റില്‍ മെഡല്‍ നേടിയ അനന്തു എസ്.നായര്‍,കെ.എസ്. അഭിജിത്ത്,ആകാശ്, അശ്വതി അജി എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ ആദരിച്ചു. ഡോ.കെ.പി. സാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയപ്രകാശ്, കെ.ആര്. ജയരാജ്, യു.പി. ജോസ്, വി.എം. ജോണ്സണ്, പി.എ. ഡിവന്‍സ്, സി.ഡി. ബാബു, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍