കബനിഗിരി നിര്‍മല സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ മുപ്പത്തിയെട്ടാമത് വാര്‍ഷികാഘോഷം നടത്തി.സര്‍വീസില്‍നിന്നു വിരമിക്കുന്ന പി.വി റോയി,കെസി ചെറിയാന് എന്നിവര്‍ക്കു യാത്രയയപ്പ് നല്കി.വാര്‍ഷികാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് അസോസിയേറ്റ് മാനേജര്‍ ഫാ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരെ ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍, ഐസിടി അവാര്‍ഡ് ജേതാവ് മധു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി എന്നിവര്‍ ആദരിച്ചു. മാനേജര്‍ ഫാ.തോമസ് പൊന്‍തൊട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി, ലൂസി ജോസഫ്, മുള്ളന്‍കൊല്ലി പഞ്ചായത്തംഗങ്ങളായ പി.വി. സെബാസ്റ്റ്യന്‍, പി.എ. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍