കഞ്ചാവുമായി ബംഗളൂരു സ്വദേശികള്‍ എക്സൈസിന്റെ പിടിയില്‍
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ബാംഗളുരു സ്വദേശികള്‍ പിടിയിലായി.മുഹമ്മദ് സൈഫുള്ള (21),രഘുനാഥ് (21) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും കാല് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എ 01 എംസി 136 ഹുണ്ടായി കാറും കസ്റ്റഡിയിലെടുത്തു.പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ ബെന്നി, എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീം,പ്രിവന്റീവ് ഓഫീസമാരായ ശശി, സുനില്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു,അജേഷ് വിജയന്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രീജ എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍