അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ആലത്തൂര്‍ വടക്കേകാട്ടില്‍ സീതയുടെ ആടിനെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ആടിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിലാണുള്ളത്.വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് ആക്രമിച്ചത്. 2 വയസ് പ്രായമുള്ള ആടിന്റെ തല ഭാഗം പൂര്‍ണ്ണമായും ഭക്ഷിച്ച നിലയിലാണ്.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ആടിനെ ആക്രമിച്ച കൂടിന് സമീപത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍