ചിത്ര ശില്‍പ്പകല,കരകൗശല ക്യാമ്പ് നടത്തി
പനമരം:പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗോത്ര വിഭാഗം കുട്ടികളുടെ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദ്വിദിന ചിത്രശില്പകലാ ക്യാമ്പും ഏകദിന കൗരകൗശല ക്യാമ്പും നടത്തി.പെന്‍സില്‍ ഡ്രോയിംഗ്,ജലച്ചായം,ശില്‍പ്പ നിര്‍മ്മാണം, പപ്പട്രി,ബീഡ് വര്‍ക്ക്, ഫാബ്രിക്ഗ്ലാസ്സ് പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലായിരുന്നു ദ്വിദിന ശില്‍പ്പശാല.കുട്ടികളുടെ കലാപരമായ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുക,കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ ജീവിത നൈപുണി വികസിപ്പിക്കുക,തൊഴില്‍ സാധ്യത വിപണന സാധ്യത ഇവ തിരിച്ചറിയുക എന്നിവയായിരുന്നു ശില്‍പ്പശാലയുടെ ലക്ഷ്യം.വിവിധ തരത്തിലുള്ള ജീവിത പ്രതിസന്ധികള്‍ നേരിടുന്ന ഗോത്ര വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനാനുഭവമായിരുന്നു ശില്‍പ്പശാല. എട്ട് ഇനങ്ങളിലായി നടന്ന ദ്വിദിന ക്യാമ്പില്‍ നിന്നും കുട്ടികള്‍ രൂപപ്പെടുത്തിയ സര്‍ഗ്ഗാത്മക സൃഷ്ടികള്‍ മികച്ചതും അഭിനന്ദാര്ഹവുമായിരുന്നു.തുടര്‍ പരിശീലനങ്ങള്‍ക്കുള്ള സാഹചര്യം ഇവര്‍ക്ക് ലഭ്യമാവുകയാണെങ്കില്‍ അതുല്യ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നതും ഓര്‍ക്കേണ്ട വസ്തുതയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍