ബില്‍ഡിംഗ് ഓണര്‍മാരുടെ സംഗമം നടത്തി
ബത്തേരി:കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സുല്‍ത്താന്‍ ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബില്‍ഡിംഗ് ഓണര്‍മാരുടെ സംഗമം നടത്തി.യൂണിറ്റ് പ്രസിഡന്റ് എം.സി പീറ്റര്‍ മൂഴയില്‍ അദ്ധ്യക്ഷത വഹിച്ച സംഗമം കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്സ്റ്റേറ്റ് സെക്രട്ടറി അലി ബ്രാന് യോഗം ഉദ്ഘാടനം ചെയ്തു.സംഗമത്തില്‍ സംഘടന അംഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ സമയോചിതമായി ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിനായി പ്രശ്ന പരിഹാര സമിതി രൂപീകരിച്ചു.ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാജി,ജില്ലാ ട്രഷറര്‍ അഡ്വ.കാതിരി അബ്ദുല്റഹ്മാന്, യൂണിറ്റ് രക്ഷാധികാരി അബൂബക്കര്‍ ഹാജി പൊയിലൂര്‍,ജില്ലാ സെക്രട്ടറി അഡ്വ.ജസ്റ്റസ് പൗലോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മത്തായി പുളിനാക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ മനാഫ് യു എ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.സി യു ജോണി നന്ദി പ്രകാശനവും നടത്തി,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍