ഏകദിന പരിസ്ഥിതി സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:കേരള സര്‍ക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ കാര്‍ഡിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം വയനാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഏകദിന പരിസ്ഥിതി സെമിനാര്‍ നടത്തി. സെമിനാര്‍ ഐസി ബാലകൃഷ്ണന് എം.എല്‍എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി പ്രചാരകനും പൈതൃക നെല്‍ വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമനെ ആദരിച്ചു.വെസ് പ്രസിഡന്റ് കെ.ജെ പോള്‍ , െ്രെടബല്‍ ഡവല്പമെന്റ് പ്രൊജക്ട് ജില്ലാ ഓഫീസര്‍ കെ.സി ചെറിയാന്, ഡോ. വി.പി. ദിനേശന്, കെ. ബാലഗോപാലന്, കാര്‍ഡ് ഡയറ്കടര്‍ അബ്രഹാം പി വര്‍ക്കി, ഡോ. ജോണ്‍ സി മാത്യു, ജോസി കുര്യന്, സ്റ്റീഫന്‍സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍