വേലിയമ്പംകോട്ട മഹാദേവ ക്ഷേത്ര പുനഃപ്രതിഷ്ഠാ മഹോത്സവം
പുല്‍പ്പള്ളി:വേലിയമ്പംകോട്ട മഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം ജനുവരി 29,30,31 തീയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെയാണ് പ്രതിഷ്ഠാ സമയം.ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡന്റ് ഷിജു കുടിലില്‍,കെ.എസ്. ഗിരീഷ് കുമാര്‍,ഗോപാലകൃഷ്ണന് പിള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍