ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തണം:ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്
മീനങ്ങാടി:2019 ജൂലൈ മാസത്തില്‍ നടപ്പില്‍ വരുത്തേണ്ടിയിരുന്ന അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പള പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.പി.ടി ജോസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ജില്ലയില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് യാത്രയയപ്പ് നല്കി.പുതിയ ഭാരവാഹികളായി ടി.ജി സജി (പ്രസിഡന്റ്),കെ.വി.ചന്ദ്രന് (സെക്രട്ടറി), എന്‍.പി മാത്യു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.കെ.വി മനോജ്,ഇ.വി അബ്രഹാം,പി.കെ വാസു,പി.എ അബ്ദുള്‍ നാസര്‍,എ.കെ കരുണാകരന്, നിര്‍മ്മലാദേവി, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍