കൊയ്ത്തുത്സവം നടത്തി
പനമരം:പ്രളയാനന്തരം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയോടെ മാതോത്ത് പൊയിലില്‍ നടപ്പാക്കിയ കൃഷി പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ കൃഷിഭൂമിയില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുല്ല നിര്‍വഹിച്ചു.പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍മാരായ കെ വി സുരേന്ദ്രന്, ടി ഹരിദാസന്, പരിഷത് ജില്ലാ പ്രസിഡന്റ് മാഗി വിന്‍സന്റ്, സെക്രട്ടറി എം കെ ദേവസ്യ, നിര്‍വാഹക സമിതി അംഗം കെ ബാലഗോപാലന്,വി.പി ബാലചന്ദ്രന് ഏ കെ ശൈലേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ ഓഗസ്റ് മാസം ഉണ്ടായ പ്രളയത്തില്‍ മാതോത്ത് പൊയില്‍ പാട ശേഖരത്തിലെ ഞാറു മുഴുവന്‍ നശിച്ചു പോയിരുന്നു.വീണ്ടും കൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് പരിഷത്ത് സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു.ഈ അവസരത്തിലാണ് ആദിവാസികളുടെ കൈവശമുള്ള വയല്‍ തരിശ് ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതും അവര്‍ക്ക് പൂര്‍ണ്ണ സഹായം നല്കി അവരെ കൊണ്ട് വീണ്ടും കൃഷി ഇറക്കിച്ചതും.വിതയുത്സവം ഉദ്ഘാടനം ചെയ്തത് മാനന്തവാടി എം എല്‍ ഏ ഒ ആര് കേളുവായിരുന്നു.ഇന്ന് ഉത്സവന്തരീക്ഷത്തില്‍ കൊയ്ത്തു നടത്തിയതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ആദിവാസി സമൂഹം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍