ഓള് കേരള പോളിടെക്നിക് കോളേജ് ടെക്നിക്കല്‍ എക്സിബിഷന്
മീനങ്ങാടി:വയനാട്ടിലെ ആദ്യ പ്രൊഫഷണല്‍ കോളേജായ മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജില്‍ പുതിയ ടെക്നോളജികള്‍ അടുത്തറിയാനും വിദ്യര്‍ത്ഥികള്‍ക്ക് അവരുടെ സാങ്കേതിക പരിജ്ഞാനം പുറം ലോകത്ത് എത്തിക്കാനും ഫെബ്രുവരി 5,6,7,8.തീയതികളില്‍ ഓള് കേരള പോളിടെക്നിക് കോളേജ് ടെക്നിക്കല്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു.ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി,കോളേജ് വിദ്യാര്‍ത്ഥികള്‍,ശാസ്ത്രഭിരുചിയുള്ള പൊതുജനങ്ങള്‍ എന്നിവരെ ഉദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നത്.വിവിധ സര്‍ക്കാര്‍,സര്‍ക്കാര്‍ ഇതര സ്റ്റാളുകള്‍ മേളയിലുണ്ടാകും.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പ്രദര്‍ശന സമയം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍