റിപ്പബ്ലിക് ദിനത്തില്‍ കെഎസ്ആര്‍ടി സി ബസ്സുകള്‍ കഴുകി വൃത്തിയാക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍
ബത്തേരി:റിപ്പബ്ലിക് ദിനത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ് സ്ക്കൂളിലെ എവി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെകെ.എസ്.ആര്.ടി.സി ബസുകള്‍ കഴുകി വൃത്തിയാക്കി മാതൃകയായി.ശുചീകരണ പ്രവൃത്തി ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ലാന്‍സി ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷമീല, വോളണ്ടിയര്‍ ലീഡര്‍ മുഹമ്മദ് സാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള 31വോളണ്ടിയര്‍മാരാണ് ഈ ദൗത്യം ഏറ്റെടുത്തു ചെയ്തത്.മിന്നല്‍,സുപ്പര്‍ ഫാസ്റ്റ്,ശബരി എന്നീ ബസുകള്‍ അടങ്ങുന്ന 20 ഓളം ബസുകളാണ്വളണ്ടിയര്മാര് കഴുകി വൃത്തിയാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍