ശുചിത്വ ഗ്രാമം പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
പുല്‍പ്പള്ളി:വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 'ശുചിത്വ ഗ്രാമം' എന്ന പദ്ധതി ഏറ്റെടുക്കുന്നു.വിഷ രഹിതവും, ശുചിത്വമുളളതുമായ ഗുണമേന്മയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രം കൈകാര്യം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഗ്രാമമായി പുല്‍പ്പള്ളി പ്രദേശത്തെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഇതിനായി പ്രദേശത്തെ ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്യുന്ന മുഴുവന്‍ വ്യാപാരികള്‍ക്കുമായി രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തി. മുഴുവന്‍ വ്യാപാരികളും എഫ് .എസ്.എസ്.എ. ലൈസന്‍സ് എടുക്കാനും വൃത്തിയും ഗുണമേന്മയും ഉറപ്പുവരുത്തുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രം ഉണ്ടാക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചു. പുല്‍പ്പള്ളി ടൗണ്‍ മാത്രമല്ല സമീപത്തെ ചെറിയ ടൗണുകളായ മുള്ളന്‍കൊല്ലി,പാടിച്ചിറ, പെരിക്കല്ലൂര്‍, കബനിഗിരി,ചെറ്റപ്പാലം,അമരക്കുനി,കാപ്പിസെറ്റ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വ്യാപാരികളും ഈ രണ്ടു ദിവസത്തെ പരിശീലന പരികളില് പങ്കെടുത്തു.പുല്‍പ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വയനാട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.ഫോസ്ടാക്ക് ട്രെയിനര്‍ മാരായ എ.ആര്.നാരായണന്, ഗിരിജ, അനുഷ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.അജിമോന്.കെ.എസ്., പി.സി.ബേബി,സണ്ണി ജോസഫ്, പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.വാസുദേവന്‍,പി.വി.ജോസഫ്,വേണുഗോപാല്‍, സി. കെ.ബാബു, ഇ.കെ.മുഹമ്മദ്,ബാബുരാജ്, പ്രഭാകരന്,രാഘവന്.സി.എം,വികാസ് ജോസഫ്,കെ.കെ.എബ്രഹാം,ബാബു രാജേഷ്, കെ.കെ. അനന്തന്,ടോമി പി.സി, പൈലി.പി.എം, അജേഷ്, ഷാജിമോന്‍ എന്നിവര്‍ വിവിധ മേഖലകള്‍ക്ക് വേണ്ടി നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍