ജില്ലയിലെ 2000 ഊരുകളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.
കല്‍പ്പറ്റ:ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 2000 ഊരുകളില്‍ ഭരണ ഘടനയുടെ ആമുഖം വായിച്ചു. കല്‍പ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ ഭരണ ഘടനയുടെ ആമുഖം വായിച്ചു കൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രുഗ്മിണി, നോഡല്‍ പ്രേരകാമാരായ വാസന്തി.പി.വി, ഷിന്‍സി.പി.ജി, പ്രേരക്മാരായ മഞ്ജുഷ.എ.പി, പുഷ്പലത.എം, അനിത.പി.വി, വിജയകുമാരി.പി.ജി, ഊരുമൂപ്പന് ഞേണന്‍,ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു,അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന് എന്നിവര്‍ സംസാരിച്ചു. പനമരം ആര്യന്നൂര്‍ കോളനിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.എ.ചാക്കോ അധ്യക്ഷത വഹിച്ചു. പ്രേരക്മാരായ ജിന്‍സി.കെ.എം, പ്രേമലത.പി, സല്‍മ.വി, ബിന്ദുകുമാരി പി.ആര് പ്രസംഗിച്ചു. . ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന് നന്ദിയും പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വെള്ളപ്പാട്ട് കോളനിയില്‍ ചെയര്മാന് ടി.എല്‍.സാബു, കല്‍പ്പറ്റ നഗരസഭയിലെ പടപുരം കോളനിയില്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, മാനന്തവാടി നഗരസഭയിലെ മംഗലശ്ശേരി കോളനിയില്‍ ചെയര്മാന് വി.ആര്.പ്രവീജ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മംഗലശ്ശേരി കോളനിയില്‍ പ്രസിഡണ്ട് പി.തങ്കമണി, വൈത്തിരി വട്ടക്കുണ്ട് കോളനിയില്‍ ഉഷാകുമാരി, മൂപ്പൈനാട് അമ്പലക്കുന്ന് കോളനിയില്‍ പ്രസിഡണ്ട് പി.യമുന, മേപ്പാടി ചെമ്പോത്തറ കോളനിയില്‍ പ്രസിഡണ്ട് സഹദ്, കണിയാമ്പറ്റ ഓണിവയല്‍ കോളനിയില്‍ പ്രസിഡണ്ട് ബിന്ദു ജേക്കപ്പ്, തരിയോട് മാക്കുനി കോളനിയില്‍ പ്രസിഡണ്ട് ഷീജ ആന്റണി, മുട്ടില്‍ ചെലഞ്ഞിച്ചാല്‍ കോളനിയില്‍ ഭരതന്.പി, എടവക കാരക്കോട് കോളനിയില്‍ ഉഷാ വിജയന്, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയില്‍ ബീന വിജയന്, കോട്ടത്തറ പുതുശ്ശേരിക്കുന്ന് കോളനിയില്‍ ലീലാമ്മ ജോസഫ്, തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയില്‍ മായാദേവി, വെങ്ങപ്പള്ളി കോക്കുഴി കോളനിയില്‍ പി.എം.നാസര്‍, മുള്ളന്‍ക്കൊല്ലി മരക്കടവ് കോളനിയില്‍ ഗിരിജ കൃഷ്ണന്, തൊണ്ടര്‍നാട് കുഞ്ഞോം കോളനിയില്‍ ബാബു.പി.എ, അമ്പലവയല്‍ ആയിരംക്കൊല്ലി കോളനിയില്‍ സീതാ വിജയന്, പടിഞ്ഞാറത്തറ ചെല്ല്യാംക്കുന്ന് കോളനിയില്‍ നൗഷാദ് എം.പി, പുല്‍പ്പള്ളി ചുണ്ടക്കൊല്ലി കോളനിയില്‍ ബിന്ദു പ്രകാശ്, മാനന്തവാടി ബ്ലോക്കില്‍ മുള്ളന്‍ക്കൊല്ലി കോളനിയില്‍ ഗീത ബാബു, പൊഴുതന ഇടിയംവയല്‍ കോളനിയില്‍ എന്‍.സി.പ്രസാദ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് തൊടുവെട്ടി കോളനിയില്‍ ലത ശശി, തവിഞ്ഞാല്‍ ഗോദാവരി കോളിയില്‍ അനീഷ സുരേന്ദ്രന്, നൂല്‍പ്പുഴ പിലാക്കാവ് കോളനിയില്‍ ശോഭന്‍കുമാര്‍, നെന്മേനി അമ്പലക്കുന്ന് കോളനിയില്‍ പത്മനാഭന്, കല്‍പ്പറ്റ ബ്ലോക്കില്‍ കല്ലുമല റാട്ടക്കൊല്ലി കോളനിയില്‍ ഉഷാ തമ്പി, പനമരം ബ്ലോക്കില്‍ കരിമ്പന കോളനിയില്‍ ടി.എസ്.ദിലീപ്കുമാര് എന്നിവര്‍ ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍