മോഷ്ടാവിനെ പിടികൂടി
മാനന്തവാടി:ഹോട്ടലില്‍ കയറി പണം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.കണിയാരം പൂവളപ്പില്‍ സകരിയ (40) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഇയാള്‍ കണിയാരത്തെ ലാ ഗ്രെയ്സ് ഹോട്ടലില്‍ കയറിയാണ് പണം മോഷ്ടിച്ചത്.ജനല്‍ തുറന്ന് അകത്ത് പ്രവേശിച്ച സകരിയ 1620 രൂപയും ചാര്‍ജറും മോഷ്ടിച്ചു.ഹോട്ടലുടമയുടെ പരാതി പ്രകാരം മാനന്തവാടി പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സകരിയയെ അറസ്റ്റ് ചെയ്തത്. മാനന്തവാടി സി.ഐ. എം.എം.അബ്ദുള്‍ കരീമിന്റെ നിര്‍ദേശപ്രകാരം എസ്.ഐ സി.ആര്. അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് സ്കരിയയെ പിടികൂടിയത്. മാനന്തവാടിയിലെ കള്ളുഷാപ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച പണം മാനന്തവാടിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍