പ്രതിഭ വര്‍ഗീസിന് സ്വീകരണം നല്കി
പുല്‍പ്പള്ളി:ദേശീയ സംസ്ഥാന സ്ക്കൂള് കായികമേളകളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പുല്‍പ്പള്ളി താന്നിതെരുവ് തേന്‍കുന്നേല്‍ പ്രതിഭ വര്‍ഗീസിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.കിനാലൂര്‍ പി.ടി ഉഷ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പ്രതിഭ.സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.യു ഉലഹന്നാന് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഡി സജി,സി.പി സജി,പി.എ ഡീവന്‍സ്,ബാബു വട്ടോളി,സി.ഡി. ബാബു,ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍