ഹരിത അവാര്‍ഡ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന്
മീനങ്ങാടി:ഹരിത കേരള മിഷന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ശുചിത്വ സംഗമം 2020 ല്‍ മുഖ്യമന്ത്രിയുടെ ജില്ലാതല ഹരിത അവാര്‍ഡ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് അവാര്‍ഡ് ഏറ്റുവാങ്ങി. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ അവാര്‍ഡിനര്‍ഹമാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍