വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
മീനങ്ങാടി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്യമ്പാടി മുക്കത്ത് വര്‍ഗീസിന്റെയും ബീനയുടെയും മകന്‍ ടുബിന്‍ വര്‍ഗീസ് (31) മരണപ്പെട്ടു.2019 ഡിസംബര്‍ 29 ന് പുല്‍പ്പള്ളി പാക്കത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ടുബിന് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചാണ് പിന്‍സീറ്റിലിരുന്ന ടുബിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ടുബിന്‍ 20 ദിവസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു.ഇന്ന് രാവിലെ ശ്വാസ തടസ്സം നേരിട്ട ടുബിനെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഷെബിന്‍ വര്‍ഗീസ് സഹോദരനാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍