50 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍
ചുണ്ടേല്‍:നാനോ കാറില്‍ കടത്തുകയായിരുന്ന അരലിറ്ററിന്റെ 100 കുപ്പി വിദേശമദ്യം പിടികൂടി.മാഹിയില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് പിടികൂടിയത്.കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ക്രൈംസ്ക്വാഡും, വൈത്തിരി എസ്.ഐ ജിതേഷും സംഘവും ചുണ്ടേലില്‍ വെച്ച് നടത്തിയ വാഹനപരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പഴയ തുണികള്‍ക്കിടയില്‍ മറച്ചുവെച്ച രീതിയിലായിരുന്നു മദ്യകുപ്പികള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യം കടത്തിയ മലപ്പുറം വേങ്ങര സ്വദേശി ആബിദ് (30) നെ പോലീസ് കസ്റ്റഡിയിലെടുത്തു. അരലിറ്ററിന്റെ 100 കുപ്പി മദ്യമാണ് മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍