ചാരായവുമായി ഒരാള്‍ അറസ്റ്റില്‍.
മാനന്തവാടി:മാനന്തവാടി റേഞ്ച് എക്സൈസ് പാര്‍ട്ടി ആലക്കണ്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ രണ്ടര ലിറ്റര്‍ ചാരായവുമായി ഒരാള്‍ അറസ്റ്റില്‍.ആലക്കണ്ടി സ്വദേശിയായ കോളിക്കുഴി വീട്ടില്‍ ബി.പ്രസാദ് (40) നെയാണ് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.മാനന്തവാടി ജെ.എഫ്.സി.എ ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍ കെ.കെ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍.പി,അനൂപ്.ഇ,വിപിന്‍.പി,രാജേഷ് എം. ജി എന്നിവര്‍ പരിശേധനയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍