വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ ലോകത്തുനിന്ന് തുടച്ചുനീക്കണം:ജില്ല കളക്ടര്‍
കല്‍പ്പറ്റ:പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുള്ള കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്നിര്വഹിച്ചു.ലോകത്ത് നിന്ന് വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോരോഗത്തെയും തുടച്ചുനീക്കാന്‍ പള്‍സ് പോളിയോ പോലെയുള്ളപ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരുംസഹകരിക്കണമെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് കളക്ടര്അഭ്യര്ത്ഥിച്ചു.സോഷ്യല്‍ മീഡിയകളിലൂടെയുള്ള ദുഷ്പ്രചരണങ്ങള്‍ വിശ്വസിക്കരുത്എന്നും കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രതിരോധ ചികിത്സഎല്ലാവരും നല്‍കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍. സനിത ജഗദീഷ്അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുകമുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന് സംസാരിച്ചു. ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെഇബ്രാഹിം നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍