പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി
മാനന്തവാടി:സംസ്ഥാന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി ഇതുപത്തിയഞ്ചാം ഡിവിഷന് തല ഉദ്ഘടനം കണ്‍സിലര്‍ അഡ്വ.റഷീദ് പടയന്‍ വാക്സിന് നല്കി ഉദ്ഘടനം ചെയ്തു. ഇന്ന് ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും,ചൊവ്വയും വിട്ടുപോയ കുട്ടികള്‍ക്ക് വീടുവീടാന്തരം കയറി തുള്ളിമരുന്ന് വിതരണവും നടക്കും.അഞ്ച് വയസ്സില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിനായി 24,247 വാക്സിനേഷന് ബൂത്തുകളും ട്രാന്‍സിറ്റ് മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിന് 24,247 ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.ചടങ്ങില്‍ പി.പി യൂണിറ്റ് സ്റ്റാഫ് സുനിഷ,ഹെല്‍പ്പര്‍ ബിന്ദു കെ.എ തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍