മീനങ്ങാടി കത്തീഡ്രലില്‍ ശ്രാദ്ധപ്പെരുന്നാള്‍ സമാപിച്ചു
മീനങ്ങാടി:ശാമുവേല്‍ മോര് പീലക്സിനോസ് തിരുമേനി മലബാറിന്റെ കുടിയേറ്റ ചരിത്രത്തില്‍ മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയിടേയും ഉദാത്ത മാതൃകയാണെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര് പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി.ഫാ.ബാബു നീറ്റുംകര അദ്ധ്യക്ഷത വഹിച്ചു.ഇടവക നിര്‍മ്മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ദാനം സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ഷണന് നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ അനുസ്മരണ സന്ദേശം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരമ്പുഴയില്‍,ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് ്,ഫാ. സജി അബ്രാഹം ചൊള്ളാട്ട്, ഫാ.ഷൈജന്‍ മറുതല,ഫാ.എല്‍ദോ ജോര്‍ജ്ജ് മനയത്ത്,ട്രസ്റ്റി സാബു കുര്യാക്കോസ് പുത്തയത്ത്, ജോ. ട്രസ്റ്റി ജോര്‍ജ്ജ് നടുപ്പറമ്പില്‍, സെക്രട്ടറി സാബു ഒറോമ്മാലില്,അബ്രാഹം തണ്േണ്ടക്കാട്ട്,എല്‍ദോ കാരിപ്ര,സന്തോഷ് വലിയപറമ്പില്‍, സാബു വരിക്കളായില്‍, ബാബു പോള്‍ വണ്ണ്ടാനത്തില്, അനില്‍ ജേക്കബ് കീച്ചേരിയില്‍, എല്‍ദോ തണ്േണ്ടക്കാട്ട് പ്രസംഗിച്ചു. പെരുന്നാളിനോടനുബന്ധിച്ച് അഖില വയനാട് ചിത്രരചനാ മല്‍സരം, വിളംബര ജാഥ,തീത്ഥയാത്ര സംഗമം എന്നിവ സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍