കെ.പി.സി.റ്റി.എ വയനാട് ജില്ലാ സമ്മേളനം നടത്തി
പുല്‍പ്പള്ളി:കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം നടത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നയങ്ങള്‍ മത്സരിച്ച് നടപ്പാക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാര തകര്‍ച്ചക്ക് കാരണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുകള്‍ പോലും അക്കാദമിക് മേഖലയെ കൂടുതല്‍ കലുഷിതമാക്കിയെന്ന് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.അക്കാഡമിക് കൗണ്‍സില്‍ അംഗം പ്രൊഫ.സിബി ജോസിഫിനെ ചടങ്ങില്‍ ആദരിച്ചു.കബീര്‍ പി,സബിന്‍ ബേബി,ഡോ.പി.എ മത്തായി,ഡോ.ജോഷി മാത്യു,ഡോ.സീന തോമസ്,ഡോ.ജോമറ്റ് സെബാസ്റ്റിയന്,പ്രൊഫ. പ്രമോദ് കെ.എസ്,പ്രൊ.ടോണി തോമസ് പൊടിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍