കാര്‍ഷിക പുരോഗമന സമിതിയുടെ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം ഫെബ്രുവരി ആദ്യവാരം.
പുല്‍പ്പള്ളി:കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷിയും മറ്റ് കൃഷികളും ഫെബ്രുവരി ആദ്യവാരം മീനങ്ങാടി പഞ്ചായത്തില്‍ തുടക്കം കുറിക്കുമെന്ന് കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്മാന് പിഎം ജോയി പറഞ്ഞു.കാര്‍ഷിക പുരോഗമന സമിതി യുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖല പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതിലേക്കായി 15ഏക്കര്‍ സ്ഥലം മീനങ്ങാടി പഞ്ചായത്തിലെ പന്നിമുണ്ടയില്‍ സജ്ജികരിച്ച് കഴിഞ്ഞു.തുടക്കത്തില്‍ 500 കര്‍ഷകരുടെ നേതൃത്വത്തിലാണ് ആരംഭം കുറിക്കുന്നത്.കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ ജോസഫ് മാര്‍ തോമസ്, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക വിജ്ഞാന കേന്ദ്രം മുന്‍ മേധാവി ഡോ പി രാജേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ത്.രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ പദ്ധതി വിപുലികരിക്കുമെന്നും പി എം ജോയി പറഞ്ഞു.പുല്പ്പള്ളിമേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.അനീഷ് കെ തോമസ് (ചെയര്മാന്) കുഞ്ഞുമോന് വെട്ടുവേലില്‍(കണ്‍വീനര്‍),കെ കെ നാരായണന്(ട്രഷറര്‍),എന്നിവര്‍ അടങ്ങുന്ന 15അംഗ എക്സിക്കുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു യോഗത്തില്‍ വത്സാചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാചെയര്‍മാന്‍ ഡോ പി ലക്ഷ്മണന്,ടി.പി ശശി,മാത്യു മത്തായി ആതിര,പി വി ഉണ്ണി,ബ്ലസന്‍ എബ്രഹാം,ജോമിറ്റ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍