പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങള്‍ക്കിടയിലും മുസ്ലീം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനം ശ്ലാഘനീയം:കെ.കെ അഹമ്മദ് ഹാജി
പനമരം:നാട് ഒട്ടുക്കും അതിജീവനത്തിന് വേണ്ടിയും, ഭരണഘടന സംരക്ഷണത്തിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി രാപ്പകല്‍ ഭേദമില്ലാതെ തെരുവുകളില്‍ പ്രതിഷേധങ്ങളില്‍ പങ്കാളികളാകുമ്പോഴും മുസ്ലിം ലീഗ് അതിന്റെ ജീവ കാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് അഭിനന്ദനാര്ഹനമാണെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി പറഞ്ഞു.വിവിധ കെ.എ.സി.സി കളുടെ സഹായത്തോടെ മാനാഞ്ചിറയില്‍ നിര്‍മ്മിച്ച ബൈത്തുറഹ്മകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാഖ ലീഗ് പ്രസിഡന്റ് മുല്ല മൊയ്തു അദ്ധ്യക്ഷത വഹിച്ചു.സമസ്ത മാനന്തവാടി താലൂക്ക് സെക്രട്ടറി അബ്ദുസ്സമദ് ദാരിമി പ്രാര്‍ത്ഥന നടത്തി.വയനാട് ജില്ലാ മുസ്ലിം ലീഗ് വൈ. പ്രെ. ഇബ്രാഹിം മാസ്റ്റര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ കെ എം അബ്ദുള്ള,അഡ്വ.റഷീദ് പടയന്‍, അലി നെല്ലുള്ളതില്‍ ഷറഫുദ്ധീന്‍ അഞ്ചുകുന്ന്, നാസര്‍ മുല്ല, ചക്കര അബ്ദുള്ള ഹാജി എന്നിവര്‍ സംബന്ധിച്ചു.
ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് അസീസ് കോറോം മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ.പി ലത്തീഫിന് സ്വീകരണം നല്കി.പൗരത്വ വിഷയത്തില്‍ സുപ്രീം കോടതി അഭിഭാഷകന് ശ്രീജിത് പെരുമന പൊതു ജനങ്ങളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.ശാഖ ലീഗ് സെക്രട്ടറി യൂസുഫ് പിലാക്കണ്ടി സ്വാഗതവും ശാഖ യൂത്ത് ലീഗ് സെക്രട്ടറി മുസ്തഫ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍