അനുസ്മരണം നടത്തി
പുല്‍പ്പള്ളി:കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മരകാവ് കോതവഴിക്കല്‍ പാപ്പച്ചന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഭൂദാനംകവലയില് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി.യോഗം കെ.പി സി സി എക്സിക്യൂട്ടിവ് അംഗം കെ എല്‍ പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം സണ്ണി തോമസ്,സജി വിരിപ്പാമറ്റം,ജോമറ്റ് കോതവഴിക്കല്‍,സി.പി ജോയി, കെ.എല്‍ ജോണി,പി.ഡി ജോണി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍