സദ്ഭാവന യാത്രക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി:കര്‍ണാടകയിലെ ഹൂന്സൂര് വീരശൈവ മഠാധിപതിയായ ഡോ.ബസവാനന്ദ സ്വാമി നയിക്കുന്ന സദ്ഭാവന യാത്രക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്കി.വീരശൈവ ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടകയിലെ ബസവ കല്യാണില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും നേപ്പാളിലു മടക്കം 9200 കിലോമീറ്ററോളം ദൂരം കാല്‍നടയായി യാത്ര ചെയ്താണ് ഡോ.ബസവാനന്ദ സ്വാമി വയനാട്ടില്‍ എത്തിയത്.ലക്കിടി,ചുണ്ടയില്‍, മീനങ്ങാടി, കേണിച്ചിറ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് പുല്പ്പളളിയിലെത്തിയത്.പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ പൂര്‍ണകുംഭം നല്കി സ്വാമിയെ സ്വീകരിച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സ്വീകരണം വേദിയിലേക്ക് ആനയിച്ചു.വീരശൈവസംസ്ഥാന സെക്രട്ടറി വി.ആര് സതീഷ്, കെ. ഡി. ഷാജി ദാസ് ,എം കെ ശ്രീനിവാസന് ,കെ.കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സദ്ഭാവന യാത്ര കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ പെരിക്കല്ലൂരിലെ സ്വീകരണത്തിന് ശേഷം സ്വാമിയും സംഘവും കര്‍ണ്ണാടകയിലേക്ക് യാത്ര തിരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍