മിഴിവ് ഷോര്‍ട് ഫിലിം റിലീസ് ചെയ്തു
ബത്തേരി:സര്‍വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ പശ്ചാത്തലത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഷോര്‍ട് ഫിലിം 'മിഴിവ് 'റിലീസ് ചെയ്തു.വയനാടിന്റെ ആരോഗ്യ രംഗത്ത് മെഡിക്കല്‍ കോളേജിന്റെ അപര്യാപ്തത വിവരിച്ചുകാണിക്കുന്നതാണ് എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം.വിദഗ്ധ ചികിത്സക്കായി ചുരമിറങ്ങി കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്ന ജില്ലയിലെ സാധാരണക്കാരുടെ ദുരിതമാണ് പ്രമേയം.കേരള വുമണ്‍ ഡെവലപ്മെന്റ് സെല്ലിന്റെ സഹായത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശാന്തിജോര്ജ് ആണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്.ഒരു ദിവസം കൊണ്ട് മൂവായിരത്തോളം ആളുകളാണ് ചിത്രം യൂട്യൂബില്‍ കണ്ടത്.
ലിങ്ക്:https://youtu.be/TMrj1C9rfT4
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍