കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രം;തിരുവാതിരയും ദീപക്കാഴ്ചയും നടത്തി
പനമരം:പനമരം കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിരുവാതിരയോടനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തില്‍ 101 മഹിളകള്‍ പങ്കെടുത്ത തിരുവാതിരയും തുടര്‍ന്ന് ദീപക്കാഴ്ചയും സംഘടിപ്പിച്ചു.വൈകിട്ട് 5 മണിക്ക് നട തുറന്ന് വിശേഷ പൂജകള്‍ നടന്നു.ദീപാരാധന,ലളിത സഹസ്രനാമജപം എന്നിവയും നടന്നു.മാതൃസമിതി പ്രസിഡന്റ് എം.സരസ്വതി,ഷീജ പ്രഭാകരന്,അമ്പിളി മുകുന്ദന്,പി.സി സുധ തുടങ്ങിയവര്‍ നേതൃത്വം നല്കി.ക്ഷേത്രസമിതി പ്രസിഡന്റ് പി.സി ചന്ദ്രശേഖരന്,ബാബുരാജേന്ദ്രന്‍.കെ,ഒ.വിഹരീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍