ചിക്സുലാബ് സയന്‍സ് ഫെസ്റ്റ് പുല്‍പ്പള്ളി എസ്എന്‍ഡിപി കോളേജില്‍ 10,11 തീയതികളില്‍
പുല്‍പ്പള്ളി:എസ്എന്‍ഡിപി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജനുവരി 10,11 തീയതികളില്‍ ചിക്സുലാബ് സയന്‍സ് ഫെസ്റ്റ് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നാളെ (ജനുവരി 10) രാവിലെ 10 മണിക്ക് ബത്തേരി എംഎല്എഐ സി ബാലകൃഷ്ണന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എക്സിബിഷന്,വര്‍ക്ക്ഷോപ്പ്,ഒളിമ്പ്യാട്,വിവിധ തരം മത്സരങ്ങള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.11 ന് ഹയര്‍സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും ഉണ്ടാകും.വൈകുന്നേരം 6.30 മുതല്‍ ആകാശനിരീക്ഷണവും നടക്കും.വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് വിജയന് കുടിലില്‍ പ്രിന്‍സിപ്പാള്‍ ഫിലിപ്സണ്‍ സി ഫിലിപ്പ്, ജിതിന് കുമാര്‍ ,എംഡിഅലക്സ് ,വിലാസിനി സുധീഷ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍