ഹിന്ദി അധ്യാപക് മഞ്ച് ;സംസ്ഥാന സമ്മേളനവും ലോക ഹിന്ദി ദിനാഘോഷവും
ബത്തേരി:ഹിന്ദി അധ്യാപക് മഞ്ച് അഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി 10,11 തീയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.ജനുവരി 10 ന് രാവിലെ ഡി.ഇ.ഒ ഹണി അലക്സാണ്ടര്‍ വിശ്വഹിന്ദി ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിരമിക്കുന്ന അധ്യാപകരെ ആദരിക്കും.അന്നേദിവസം വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറും,കുട്ടികളുടേയും അധ്യാപകരുടേയും കലാപരിപാടികളും നടക്കും.ജനുവരി 11 ന് രാവിലെ 10 മണിക്ക് പൊതുസമ്മേളനം ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.കല്‍പ്പറ്റഎം.എല്‍.എ സി.കെ ശശീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.ഉ ച്ചയ്ക്ക് നടക്കുന്ന ശക്തി പ്രകടനേത്താടെ സമ്മേളനം അവസാനിക്കും.കേരളത്തിലെ ഹിന്ദി അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയാണ് ഹിന്ദി അധ്യാപക് മഞ്ച് (എച്ച്.എ.എം). ഇപ്പോള്‍ കേരളമാകെ അഞ്ചായിരത്തിലധികം മെമ്പര്‍മാരുള്ള സംഘടനയാണ് ഹിന്ദി അധ്യാപക് മഞ്ച്. മറ്റ് അധ്യാപക സംഘടനകളില്‍ നിന്നും വിത്യസ്ഥമായി രാഷ്ട്രീയാതീതമായി ഹിന്ദി ദിനാഘോഷങ്ങള്‍ സ്കൂളുകളില്‍ സംഘടി പ്പിക്കുക, പഠന സഹായ സാമഗ്രികള്‍, വര്‍ക്ക് ബുക്കുകള്‍ എന്നിവയിലൂടെ അധ്യാപകരെ അക്കാദമികമായി ഉയര്‍ത്തുക തുടങ്ങിയവയാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.ഹിന്ദി ഭാഷയുടെ പ്രാധാന്യം നമ്മുടെ വിദ്യാലയങ്ങളില്‍ ഉറപ്പിക്കാനും വിദ്യാര്‍ത്ഥികളുടെ ഭാഷാ നൈപുണി വളര്‍ത്താനും ലക്ഷ്യം വെച്ച് കേരളത്തില്‍ 5 വര്‍ഷമായി ഹിന്ദി അധ്യാപക് മഞ്ച ്പ്രവര്ത്തിച്ചുവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍