മരകാവ് സെന്റ് തോമസ് ദേവാലയ തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.ജനുവരി 9 മുതല്‍ 19 വരെയാണ് തിരനാള്‍.അനുസ്മരണ ദിനമായ ഇന്ന് വൈകിട്ട് നടന്ന കൊടിയേറ്റ്,ദിവ്യബലി,നൊവേന എന്നിവയ്ക്ക് ഫാ:വിന്‍സെന്റ് പുതുശ്ശേരി കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും നടന്നു. 10 ന് ശിശുദിനം 5 മണിക്ക് ദിവ്യബലി, സന്ദേശം നൊവേന ഫാ: സാന്റോ അമ്പലത്തറ, തുടര്‍ന്ന് ശിശുക്കളെ ആശിര്‍വ്വദിക്കല്‍ 11ന് യുവജന ദിനം 5 മണിക്ക് ദിവ്യബലി നൊവേന, 12 ന് ദമ്പതി ദിനം 7 മണിക്ക് ദിവ്യബലി സന്ദേശം നൊവേന ഫാ: ബിബിന്‍ പാറക്കുന്നേല്‍, 10 മണിക്ക് ദിവ്യബലി സന്ദേശം, 13ന് കര്‍ഷക ദിനം 5 മണിക്ക് ദിവ്യബലി നൊവേന ഫാ: ഷിജോ കുഴിപ്പിളളില്‍, വിത്ത് വെഞ്ചരിപ്പ്, 14 ന് പ്രകൃതി കാലവസ്ഥ, 5 മണിക്ക് ദിവ്യബലി, സന്ദേശം നൊവേന ഫാ: ഡേവിഡ് ഇടക്കളത്തുര് ,15 ന് വിദ്യഭ്യാസ ദിനം ദിവ്യബലി നൊവേന, 16 ന് ശുശ്രുഷ ദിനം 5 മണിക്ക് ദിവ്യബലി നൊവേന ഫാ: ടോണി ഏലംകുന്നേല്‍, 17 ന് ഇടവക ദിനം 5 മണിക്ക് ദിവ്യബലി നൊവേന 6.30ന് വാര്‍ഡുതല അമ്പ് എഴുന്നള്ളിക്കല്‍, പ്രധാന തിരുന്നാള്‍ ദിനങ്ങളായ 18 ന് രാവിലെ 6.45 ന് ദിവ്യബലി, വൈകിട്ട് 4.30ന് ആഘോഷമായ പൊന്തിഫിക്കല്‍ ഗാന പുജ, സന്ദേശം തലശേരി അതിരുപതാ സഹായമെത്രാന്‍ ഡോ: ജോസഫ് പാമ്പളാനി, 6.30 ന് ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷിണം വേലിയമ്പം കപ്പേളയിലേക്ക്, 19 ന് 6.45 ന് ദിവ്യബലി, 10.30 ന് ആഘോഷമായ തിരുന്നാള്‍ ഗാനപുജ സന്ദേശം ഫാ: പോള്‍ ഇടയ കൊണ്ടാട്ട്, തുടര്‍ന്ന് പ്രദിക്ഷിണം മരകാവ് കുരിശടിയിലേക്ക്; നേര്‍ച്ചഭക്ഷണം, കൊടിയിറക്ക്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍