'സ്കൂള്‍ ഒരു ആര്‍ട്ട് ഗ്യാലറി ' വേറിട്ട പാതയിലൂടെ പനമരം ഹൈസ്കൂള്‍
പനമരം:പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ വ്യത്യസ്തവും നൂതനവുമായ ഒരു ചുവടുവെയ്പ്പ് കൂടി.2015ല്‍ 'കുട്ടികളുടെ ആര്‍ട്ട് ഗാലറി 'യില്‍ നിന്നും ആരംഭിച്ച കലാ ചാരുത ഇന്ന് 'സ്കൂള്‍ ഒരു ആര്‍ട്ട് ഗ്യാലറി ' എന്ന പേരില്‍ സ്കൂള്‍ മുഴുവനും വ്യാപിക്കുന്ന വിപുലമായ ക്യാന്‍വാസിലേക്ക് മാറിയിരിക്കുകയാണ്.വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് വിദ്യാലയ ചുമരുകള്‍ ചിന്തനീയമായ വരകളും വര്‍ണ്ണങ്ങളും കൊണ്ട് സമ്പന്നമാക്കി. സ്കൂള്‍ ഒരു ആര്‍ട്ട് ഗ്യാലറി ' എന്ന പുതിയ ഈ സംരംഭത്തിന്റെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ഒഴിവ് സമയവും അവധി ദിനങ്ങളും ആത്മസമര്‍പ്പണത്തിന്റെ നിമിഷങ്ങളാക്കിയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും, ഇപ്പോള്‍ വിദ്യാലയത്തില്‍ പഠിക്കുന്നവരും, സനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂള്‍ ചുമരുകള്‍ ജീവന് തുടിക്കുന്ന ക്യാന്‍വാസുകളാക്കി മാറ്റിയത്. വിദ്യാലയത്തില്‍ ഇതള്‍ വിടര്‍ത്തിയ സര്‍ഗാത്മകതയുടെ വര്‍ണ്ണ വിസ്മയം പൊതു സമൂഹത്തിനും കണ്ടാസ്വദിക്കാനുള്ള അവസരം സ്കൂള്‍ അധികൃതകര്‍ അലോചിക്കുന്നുണ്ട്.
പി.ടി. എ പ്രസിഡന്റ് എം കുഞ്ഞമ്മദ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . പ്രഭാകരന് മാസ്റ്റര്‍ 'സ്കൂള്‍ ഒരു ആര്‍ട്ട് ഗ്യാലറി ' എന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് വി .മോഹനന് ,അധ്യാപരായ റ്റി.റ്റി ജയിംസ്, റെജി തോമസ്, സനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍