പണിമുടക്ക് ദിവസത്തില്‍ സേവന പ്രവര്‍ത്തനവുമായി റസിഡന്‍ഷ്യല്‍ അസോസിയേഷന്
മീനങ്ങാടി:മീനങ്ങാടി-അമ്പലവയല്‍ റോഡില്‍ വാഹന യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ച് റോഡിനിരുവശവും വളര്‍ന്നു നില്ക്കുന്ന കാട് കനല് വാടിക്കുന്ന് റസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ വെട്ടിമാറ്റി ശുചീകരിച്ചു.മീനങ്ങാടി,കല്‍പ്പറ്റ പനമരം, എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്, രാജ്യാന്തര പുഷ്പ പ്രദര്‍ശനമായ പൂപ്പൊലി നടക്കുന്ന അമ്പലവയലിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്.വില്‍സണ്‍ തത്തോത്ത്,എല്‍ദോ താഴോടത്ത്,മനോജ് എടപ്പാട്ട് പുത്തന്‍പുരയില്‍,ബിജു തുടുമ്മേല്‍, ഷാജി കപ്പമഠത്തില് എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍