മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്മാരായി.
മീനങ്ങാടി:മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന അഖില കേരളാ കിഡ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാദമി 2007 ബാച്ച് ചാമ്പ്യന്മാരായി.ലീഗ് റൗണ്ടില്‍ അരീക്കോട് എഫ്.എ, വാണിയമ്പലം എഫ്.എ,തൃപ്പനച്ചി എഫ്.എ എന്നിവരെയും സെമി പോരാട്ടത്തില്‍ എടക്കര എഫ്.എ നിമ്പൂരിനെയും,ഫൈനലില്‍ കരുത്തരായ ഫ്രണ്ട്ലി എഫ്.എ കോഴിക്കോടിനെ എതിരില്ലാത്ത 3 ഗോളിനും തോല്‍പ്പിച്ചു.ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി അഭിഷേകിനെയും,മികച്ച താരമായി അമല്‍ സിനാജിനെയും,ഫൈനലിലെ മികച്ച താരമായി ഷഫീക്കിനെയും തിരഞ്ഞെടുത്തു.കുട്ടികളെ വിജയത്തിലെത്തിച്ച കോച്ച് ബിനോയെയും കുട്ടികളെയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍