കുട്ടി ഡോക്ടര്‍ പരിശീലന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:ദേശീയ കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി ജയശ്രr ഹയര്‍സെക്കണ്ടറി സ്കൂളില്‍ വzച്ച് ആറ് ദിവസത്തെ കുട്ടി ഡോക്ടര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആരോഗ്യ കേരളം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു ബാബു മുഖ്യ പ്രഭാഷണംനടത്തി.പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ്, ആര് ബി എസ് കെ. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സീന, കെ. പി ഗോവിന്ദന്‍കുട്ടി, രതീഷ് വേലിയമ്പം, ഇ ടി റോസ്ലി എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ലീഡര്‍മാരായ കുമാരി, നിയാസ്, അനുശ്രി, അശ്വിന്, അനിത്ത് എന്നിവര്‍ നേതൃത്വം നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെട്കര് കെ. ഒ ജോസ് സ്വാഗതവും ശ്രീജ പള്ളിക്കര നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍