യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
പുല്‍പ്പള്ളി:കഴിഞ്ഞ അഞ്ച് ദിവസമായി പോസ്റ്റുമാന് ഇല്ലാതെ പാടിച്ചിറ പോസ്റ്റോഫീസില്‍ കത്ത് വിതരണം മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള സര്‍ക്കാര്‍ അറിയിപ്പുകളും, ഉദ്യേഗാര്ത്ഥികള്ക്കുള്ള കത്തുകളും,മെമ്മോയും,രജിസ്ട്രേഡ് പോസ്റ്റുകളും അടക്കം 150 ഓളം സാമിഗ്രികള്‍ വിതരണത്തിന് ആളില്ലാതെ കെട്ടിക്കിടന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം നടത്തിയത്.നിലവില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരന് ഈ കഴിഞ്ഞ 31-ാം തീയതി ജോലി നിര്‍ത്തി പോയതാണ് ഈ അവസ്ഥയ്ക്ക് കാരണം.അടിയന്തിരമായി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ ഇടപെട്ട് ആളെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സത്യാഗ്രഹമടക്കമുള്ള സമര പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.ഉപരോധം പഞ്ചായത്ത് മെമ്പര്‍ തോമസ് പാഴൂക്കാല ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോമറ്റ് വാദ്യത്ത് അദ്ധ്യക്ഷത വഹിച്ചു.സ്റ്റീഫന്‍ പുകുടിയില്‍,വിന്‍സെന്റ് ചൂനാട്ട്,ജോമോന് കടുപ്പില്‍, ചാള്‍സ് കിഴക്കേ ഭാഗത്ത്,സജി എന്‍.എ,കുര്യന് പ്ലാക്കിയില്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍