ചുറ്റുവിളക്ക് ആറാട്ടുമഹോത്സവത്തിന് കൊടിയേറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് ആശ്രമക്കൊല്ലി ശ്രീവാത്മീകി ആശ്രമത്തില്‍ ദീപം തെളിച്ചു.ഇന്ന് രാവിലെ മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനവും അരി അളവും നടന്നു.രാവിലെ 9 മണിക്ക് പൂര്‍വ്വാചാര വിധി പ്രകാരം വേടംകോട്ട് ശ്രീ സീതാ ലവകുശ ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം എഴുന്നള്ളിപ്പും നടത്തി.തുടര്‍ന്ന് ഗജവീരന്റെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്രയും നടന്നു. ദീപാരാധനക്ക് ശേക്ഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര അഗ്രശാലയില്‍ നിന്നും ഭക്ത്യാദരപൂര്‍വ്വം കൊടിമരം എഴുന്നള്ളിപ്പും തുടര്‍ന്ന് രാത്രി 8.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നതോടെയണ് ഉത്സവത്തിന് തുടക്കമായത്.ഉത്സവത്തോട് അനുബസിച്ച് നാളെ അന്നദാനം,ഇളനീര്‍ക്കാവ് വരവ്, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍