സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് മൊബൈല്‍ ഫ്ളാഷ് ലൈറ്റ് റാലി
ബത്തേരി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട സമരത്തിന് ഇന്ന് സുല്‍ത്താന്‍ ബത്തേരി സാക്ഷിയാകും.ഇന്ത്യയൊട്ടാകെ പ്രതിഷേധ തിര അലയടിക്കുമ്പോള്‍ ബത്തേരിയിലെ ഒരുകൂട്ടം യുവാക്കളാണ് മൊബൈല്‍ ഫ്ളാഷ് ലൈറ്റ് റാലിയുമായി വേറിട്ടൊരു സമരത്തിന് ഒരുങ്ങുന്നത്.ഇന്ന് വൈകുന്നേരം 6 മണിക്ക് മാനിക്കുനിയില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ ആയിരകണക്കിനാളുകള്‍ ടോര്‍ച്ച് തെളിച്ച് പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ ലൈറ്റുകള്‍ അണച്ച് സഹകരിക്കുമെന്നുംസംഘാടകര് അറിയിച്ചു. . തുടര്ന്ന്സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി അഭിഭാഷകന് അഡ്വ.ഹാരിസ് ബീരാന് ഉത്ഘാടനം ചെയ്യും.വി.ആര് അനൂപ്, പ്രൊഫ.ശ്രീജിത് ശ്രീരാമന് തുടങ്ങിയവര്‍ പ്രസംഗിക്കും.പ്രമുഖ സാമൂഹിക മത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ റ്റി ഷുക്കൂര്‍, സി.റഫീഖ്, വി.കെ യഹിയ, യാസിര്‍ ഖാന്, റ്റി.ഹാരിഫ് തുടങ്ങിയവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍