ബസ്സില്‍ കടത്തിയ 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി;മലപ്പുറം സ്വദേശി പിടിയില്‍
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മലപ്പുറം തിരൂരങ്ങാടി സ്വദേശിയില്‍ നിന്ന് 01.150 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.ബാംഗ്ലൂര്‍-വടകര സൂപ്പര്‍ ഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ പുത്തനങ്ങാടി വീട്ടില്‍ ആഷിഫ് റഹ്മാന് (20) ല്‍ നിന്നുമാണ് കഞ്ചാവ്പിടികൂടിയത്.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ എം. കെ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, പി. ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റ്റി. ജി. പ്രിന്‍സ്, പി. എസ്. സുഷാദ് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ. ബിന്ദു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍