മധു മാസ്റ്റര്‍ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി:വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് അറിവും സാങ്കേതിക വിജ്ഞാനവും പകര്ന്നുനല്കുന്ന കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ അധ്യാപകനായ വി.മധുവിന് 2017 ലെ നാഷണല്‍ ഐ.സി.ടി. (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി) അവാര്‍ഡ്.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാജ്യമെമ്പാടുമുള്ള സ്ക്കൂളുകളില്‍ വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് 2005 മുതല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്തവണ കബനിഗിരിയിലേക്കെത്തിയത്.കേരളത്തില്‍നിന്ന് മറ്റ് രണ്ടുപേര്‍കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അവാര്‍ഡ് നേടിയ മധുമാസറ്റര്ക്ക് കബനിഗിരി നിര്‍മ്മല ഹൈസ്കുളില് സ്വീകരണം നല്കി.കബനിഗിരി നിര്‍മല ഹൈസ്കൂളിലെ ഫിസിക്സ്, ഐ.ടി. അധ്യാപകനായ മധുവിനെത്തേടി ദേശീയ പുരസ്കാരമെത്തിയത് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഐ.ടി. അറ്റ് സ്കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നിര്‍മല ഹൈസ്കൂളിലും വിവര സാങ്കേതികവിദ്യയുടെ ക്ലാസുകള്‍ മികച്ചരീതിയില്‍ നടക്കുന്നുണ്ട്. 2005ല്‍ വിദ്യാര്‍ഥികള്‍ സ്കൂളിനായി വെബ് സൈറ്റ് നിര്മിച്ചതുമുതലാണ് ഐ.ടി. അറ്റ് സ്കൂള്‍ ഇവിടെ സജീവമായത്. ഇവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കിവരുന്നത് അദ്ദേഹമാണ്. 2010ല്‍ സ്കൂളിന്റെ ഐ.ടി. പ്രോജക്ട് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പതിന്നാല് തവണ നിര്‍മല സ്കൂളിലെ വിദ്യാര്‍ഥികള്‍ ഐ.ടി. പ്രോജക്ടുമായി സംസ്ഥാനതലത്തില്‍ മാറ്റുരച്ചു. 2012ല്‍ ഐ.ടി. അറ്റ് ഗോത്രഗൃഹം എന്ന നൂതനാശയം സ്കൂളില്‍ നടപ്പാക്കിയിരുന്നു. സ്കൂളിനുസമീപത്തെ കാട്ടുനായ്ക്ക കോളനിയില്‍ ഒരു കംപ്യൂട്ടര്‍ സ്ഥാപിക്കുകയും ഇതിലൂടെ കോളനിക്കാരെ വിവര സാങ്കേതികവിദ്യയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയുമായിരുന്നു ഈ സംരംഭം. 2014ല്‍ സ്കൂള്‍ ആദ്യമായി ഡിജിറ്റല്‍ മാഗസിനും പുറത്തിറക്കി.മേയില്‍ ഡല്‍ഹിയിലെ എന്‍.സി.ഇ.ആര്.ടി. കേന്ദ്രത്തില്‍നടന്ന സ്കൂളിലെ ഐ.സി.ടി. പ്രവര്‍ത്തനങ്ങളുടെ അവതരണത്തില്‍ നിന്നാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.ഡിസംബര്‍ 23 ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര മാനവവിഭവ ശേഷി സഹ മന്ത്രി സഞ്ജയ് ദോത്രിയില് നിന്ന് അവാര്‍ഡ് സ്വീകരിച്ചു. പുല്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രസതന്ത്രം അധ്യാപികയായ ബിന്ദുവാണ് ഭാര്യ. മക്കള്‍: അളകനന്ദ, അഭിമന്യു. അവാര്‍ഡ് നേടിയ മധു മാസ്റ്റര്‍ക്ക് കബനി ഗിരി നിര്‍മ്മല ഹൈസ്കുളില് സ്വികരണം നല്കി സ്കൂള്‍ മനേജര്‍ ഫാ.തോമസ് പൊന്‍ തൊട്ടിയില്‍ ഉല്‍ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ഷിനു കച്ചിറയില്‍, സിസ്റ്റര്‍ .ലിന്‍സി,കെ.സി ചെറിയാന്, ലൂസി ജോസഫ്, സി.സി ഷാജി, എം സി വര്‍ക്കി, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍