പുതുവത്സരാഘോഷവും നിയമപാലകരെആദരിക്കലും
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേയസ്, ദേശീയതലത്തില്‍ മികച്ച പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുത്ത സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനെ ആദരിച്ചു. ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പത്തൊമ്പതാം സ്ഥാനം കരസ്ഥമാക്കിയ പോലീസ് സ്റ്റേഷനെ ആദരിച്ചത്. ബത്തേരി രൂപതാദ്ധ്യക്ഷന് അഭി. തോമസ് മാര്‍ ജോസഫ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി. എല്‍. സാബു. ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. കെ. സഹദേവന്, അസ്സി. സൂപ്രണ്ട് ഓഫ് പോലീസ് പദം സിംഗ് ഐ. പി. എസ്., കൗണ്‍സിലര്‍ എന്‍. എം വിജയന്, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത്, മേഖലാ കോര്‍ഡിനേറ്റര്‍ ഷാന്‍സണ്‍ കെ. ഓ. എന്നിവര്‍ സംസാരിച്ചു. സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്ള ആദരവ് ഏറ്റുവാങ്ങി. ബത്തേരി സിവില്‍ പോലീസ് ഓഫിസര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ശ്രേയസ് പ്രവര്‍ത്തകര്‍, സ്വാശ്രയസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍