ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്: ലോഗോ പ്രകാശനം ചെയ്തു
ബത്തേരി:പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ ഐ.സി ബാലകൃഷ്ണന് എം എല്‍എ പ്രകാശനം ചെയ്തു.പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മൂന്നാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മേളക്ക് ജനുവരി 5 നാണ് തുടക്കമാവുക.മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ് ലൈറ്റിലാണ് മത്സരങ്ങള്‍ നടക്കുക .ആദ്യ ടിക്കറ്റ് ബാവ കൈപ്പഞ്ചേരിക്ക് ഐ സി ബാലകൃഷ്ണന് എംഎല്‍എ നല്കി.കള്‍ച്ചറല്‍ ഫോറം ചെയര്മാന് സക്കറിയ മണ്ണില്‍ അധ്യക്ഷത വഹിച്ചു.എന്‍.എം വിജയന്,നിസി അഹമ്മദ്,ബാബു പഴുപ്പത്തൂര്‍, എം.കെ ഇന്ദ്രജിത്,റ്റി.ജി ചെറുതോട്ടില്‍,ബിനു തോമസ്,റിനു ജോണ്‍,നൗഫല്‍ കൈപ്പഞ്ചേരി,ജിനു ജോസഫ്,സെബാസ്റ്റ്യന്‍ ചക്കാലക്കല്‍,മണി റഹ്മത്ത് നഗര്‍,അജീഷ് പി തോമസ് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍