പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളിനും നവനാള്‍ നൊവേനയ്ക്കും തുടക്കമായി.ഡിസംബര്‍ 29 ന് ആരംഭിച്ച് ജനുവരി 6 വരെ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.സിബിച്ചന് ചേലയ്ക്കാപ്പള്ളില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. നാളെ വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന ഫാ.ടോണി ഏലംക്കുന്നേല്,ഡിസംബര്‍ 31 ന് വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന,നൊവേന ഫാ:സാന്റ്റോ അമ്പലത്തറ,ജനുവരി 1ന് വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന നെവേന ഫാ:പോള്‍ എടയകൊണ്ടാട്ട് ജനുവരി 2ന് വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന ഫാ:ജോര്‍ജ് ആലുക്ക,ജനുവരി 3ന് വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന ഫാ:ലിജു നെല്ലാംതടത്തില്, ജനുവരി 4 ന് വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന ഫാ:ബാബു പാറത്തോട്ടും കരയില്‍,തിരുനാളിന്റെ പ്രധാന ദിനങ്ങളായ ജനുവരി 5ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4.30ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന, നെവേന ലദീഞ്ഞ് ഫാ: സോണി വടയാപറമ്പില്‍ തുടര്‍ന്ന് പ്രദിക്ഷിണം പെരിക്കല്ലുര്‍ കുരിശടിയിലേക്ക് ജനുവരി 6 ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നെവേന ഫാ: ജോണ്‍ പുതുക്കുളം 12 മണിക്ക് പ്രദിക്ഷിണം പട്ടാണിക്കുപ്പ് കുരിശടിയിലേക്ക് 1 മണിക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഊട്ടു നേര്‍ച്ച, നേര്‍ച്ചഭക്ഷണത്തോടെ തിരുന്നാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍