ഞങ്ങള്‍ കൂടെ ഉണ്ട്..! ജനമൈത്രി പോലീസ് സ്നേഹ സംഗമം നടത്തി
പനമരം:പനമരം പോലീസ് സ്റ്റേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് കൂട്ടായ്മ യുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരായ മാതാപിതാക്കളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് സ്നേഹസംഗമം നടത്തി.പനമരം വിജയ അക്കാദമിയില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ഡി വൈ എസ് പി ജേക്കബ് ടി പി മുഖ്യാഥിതിയായിരുന്നു.പനമരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഒറ്റപ്പെട്ട് കഴിയുന്ന 60 ഓളം വരുന്ന വയോജനങ്ങളെ ചടങ്ങില്‍ ആദരിച്ചു.ഒറ്റപ്പെട്ട് പോയി എന്ന തോന്നല്ഒരിക്കലും ഉണ്ടാകരുതെന്നും, ചേര്‍ത്ത് പിടിക്കാന്‍ സമൂഹം ഇപ്പോള്‍ മുന്‍പന്തിയിലുണ്ടെന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കണമെന്നും ഡി വൈ എസ് പി ടി.പി ജേക്കബ് പറഞ്ഞു. ചടങ്ങില്‍ പനമരം സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിജയ അക്കാദമി പ്രിന്‍സിപ്പല്‍ മധുമാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം എ ചാക്കോ, സിസ്റ്റര്‍ ജെയ്സി, കേരള പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഡോക്ടര്‍മാരായ സാജന്, ജിഷ ,ലീഗല്‍ സര്‍വ്വീസ് അംഗം സ്മിത എന്നിവര്‍ ആശംസയര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പനമരം റിഥം ഓഫ് വയനാട് സംഗീത കലാകാരന്മാരുടെ സംഗീത വിരുന്നും മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്ന. ജനമൈത്രി പോലീസ് മെമ്പര്‍മാരായ മഹറൂഫ് പനമരം, സുരേഷ് അഞ്ചു കുന്ന്, മാമു ഷീബ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. പനമരം എ എസ് ഐ എല്‍ദോ നന്ദി പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍