ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തേറ്റമല:തേറ്റമല പള്ളിപ്പടിക്ക് സമീപം ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു.ചേരിയന്‍കൊല്ലി തോപ്പില്‍ ലൂക്ക-മേരി ദമ്പതികളുടെ മകന്‍ അമല്‍ ദീപ്ത്ത് (34) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.മണ്ണ് നീക്കുന്നതിനിടെ ട്രാക്ടര്‍ നിരങ്ങി താഴ്ഭാഗത്തേക്ക് വന്ന് മറിയുകയായിരുന്നു. ട്രാക്ടറിനടിയില്‍ കുടുങ്ങിയ അമലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.അനുഷയാണ് ഭാര്യ.എബല്‍,നോയല്‍ എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍:സാലി,ഷാന്റി,ബേബി,ജോംസി,ജോസ്‌ന


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍